Breaking News

സഹപാഠിയായ യുവതിക്ക് ഒപ്പം ഇരുന്ന് സംസാരിച്ച വിദ്യാർത്ഥിക്ക് നേരെ അക്രമം എളേരിത്തട്ട് കോളേജിന് മുന്നിലാണ് സംഭവം


ചിറ്റാരിക്കാൽ: എളേരിത്തട്ട് കോളേജിന് മുന്നിൽ അക്രമം. സഹപാഠിയായ വിദ്യാർത്ഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചതിനാണ് 20 കാരനായ വിദ്യാർത്ഥിയെ നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതായി പരാതി. എളേരിത്തട്ട് ഇ.കെ നായനാർ സ്മാരക ഗവ കോളേജ് വിദ്യാർത്ഥി പെരിങ്ങോം കക്കറയിലെ അജീൻ മനോജിനെയാണ് ആക്രമിച്ചത്. മൊബൈൽ ഫോണും കണ്ണടയും നശിപ്പിച്ചു.ഇന്നലെ 3.40 കോളേജ് ഗേറ്റിനടുത്ത് വെച്ചാണ് അക്രമം. .സംഭവമായി ബന്ധപ്പെട്ട് ഗോകുൽ, ശ്രീശാന്ത്, അഭിജിത്ത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. അജിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് ഉൾപ്പെടെ പരിക്കേറ്റു.

No comments