മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു ഇരിട്ടി സ്വദേശിനിയാണ് മരണപ്പെട്ടത്
കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകൾ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അൽ സലാം ആശുപത്രിയിൽ നേഴ്സായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചായിരുന്നു അന്ത്യം. ഭർത്താവ് ജോമേഷ് വെളിയത്ത് ജോസഫ് കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണ്. സഹോദരൻ - ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
No comments