Breaking News

ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: കൂവം അളക്കൽ ചടങ്ങ് നടന്നു.


അട്ടേങ്ങാനം : ബേളൂർ താനത്തിങ്കാൽ തറവാട്  വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവ ഭാഗമായി കൂവം അളക്കൽ ചടങ്ങ് നടന്നു. രാവിലെ 10.30 മുതൽ മുതൽ ചടങ്ങുകൾ ഭിച്ചു. ശുദ്ധി കർമ്മ ചടങ്ങുകൾക്ക് ശേഷം   ആചാര സ്ഥാനികർ, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ തറവാട് കമ്മിറ്റി ഭാരവാഹികൾ പ്രാദേശിക സമിതി ഭാരവാഹികൾ, വിവിധ കഴക പ്രതിനിധികൾ, മാതൃസമിതി പ്രവർത്തകൾനാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനികരുടെ നിർദ്ദേശാനുസരണം ചൂട്ടൊപ്പിക്കാൻ നിയുക്തനായ തറവാട്ട് കാരണവർ വി.വി കൃഷ്ണനാണ്

കൂവം അളന്നത്. തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3ഏക്കറോളം വരുന്ന കൃഷിയിടത്തിൽ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച നെല്ലാണ് കൂവം അളക്കൽ ചടങ്ങിന് ഉപയോഗിച്ചത്.     തിരുമുറ്റത്ത് കൂട്ടിവെച്ച നെല്ലിൻ കൂമ്പാരത്തിൽ നിന്ന്  ആദ്യമായി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കും തുടർന്ന് ,മഡിയൻ കൂലോം ബേളൂർ മഹാശിവക്ഷേത്രം,കോട്ടപ്പാറ കുഞ്ഞിക്കോരച്ചൻ തറവാട്

ബേളൂർ, സമീപത്തെ ക്ഷേത്രങ്ങൾ ക ഴ കങ്ങൾ' ദേവസ്ഥാനങ്ങൾഎന്നിവിടങ്ങളിലേക്കും പരിസര പ്രദേശങ്ങളിലുള്ള മറ്റ് ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു. തുടർന്ന് അടയാളം കൊടുക്കൽ ചടങ്ങും നടന്നു

. മാർച്ച് 25 ന് രാവിലെ 8 22 മുതൽ കലവറ നിറയ്ക്കൽ.ചടണ്ടുകൾക്ക് തുടക്കമാ വും വിവിധ ക്ഷേത്രങ്ങൾ, താനങ്ങൾ തറവാടുകൾ എന്നിവക്കു പുറമെ പ്രാദേശിക സമിതികൾ ഘോഷയാത്രയായി കലവറ നിറക്കൽ ചടങ്ങിൽ പങ്കാളികളാവും

 ഇതിനായി ഓലയും കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച പ്രത്യേക കലവറ ഒരുങ്ങി വരികയാണ് 25 ന് രാവിലെ 11 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

സംഘാടക സമിതി ചെയർമാൻ രാജൻ പെരിയ അധ്യക്ഷനാവും കെ. രാജ് മോഹനൻ എം.പി ഇ ചന്രശേഖരൻ എം.എൽ എ എന്നിവ മുഖ്യാതിഥികളാവും

പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ

ബഷീർ വെള്ളിക്കോത്ത്,

ഫാ. ഷിൻ്റോ പുലിയുറുമ്പിൽ

എൻ. പി ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിക്കും

രാത്രി 7 ന് തറവാട്ടിൽ തെയ്യം കൂടൽ

മാർച്ച് 26 ന് രാവിലെ 10 മണി മുതൽ വിഷ്ണുമൂർത്തി, രക്തചാമു ണ്ഡി തെയ്യങ്ങളുടെ പുറപ്പാട് ഉച്ചക്ക് അന്നദാനം രാത്രി കൈ വീതിനു ശേഷം തെയ്യം കൂടൽ 27 ന്

വൈകീട്ട് കാർന്നോൻ തെയ്യം, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം

 രാത്രി ഒമ്പതിന് കണ്ടനാർ കേളൻ തെ

തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടൽ ചടങ്ങും. 11 ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 12 ന് വയനാട്ടു കുലവൻ തെയ്യത്തിന്റെ വെള്ളാട്ടം. 28 ന്ന് രാവിലെ 6 മണിക്ക് കാർന്നോൻ തെയ്യത്തിൻ്റെ പുറപ്പാട്

തുടർന്ന്കോരച്ചൻ തെയ്യം. 11 മണി മുതൽ അന്നദാനത്തോടൊപ്പം തൊണ്ടച്ഛന്റെ പ്രസാദ വിതരണം. തുടർന്ന് കണ്ടനാർ കേളൻ തെയ്യം. 3 മണിക്ക്  വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചുട്ടൊപ്പിക്കലും. വിഷ്ണുമൂർത്തിയുടെ പുറപ്പാട്. . രാത്രി 10 ന് മറ പിളർക്കൽ ചടങ്ങോടെ മഹോത്സവം സമാപിക്കും.

No comments