കാഞ്ഞങ്ങാട് ഓൺലൈൻ മാർക്കറ്റിംഗ് വഴി പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ചനിലയിൽ
കാഞ്ഞങ്ങാട്:ഓൺലൈൻ മാർക്കറ്റിങ് വഴി പണം നഷ്ടപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ ഹരിയാനയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുശാൽ നഗറിലെ ബി.എസ്. വിനയ് 23ആണ് മരിച്ചത്.
നഗരത്തിലെ ഓട്ടോ ഡ്രൈവർ കുശാൽ നഗറിലെ ഭവാനി ശങ്കർ - എൽ.ഐ.സി ഏജന്റ് ശാന്തകുമാരി ദമ്പതികളുടെ മകനാണ്. ഗുരുഗ്രാമിൽ താമസ സ്ഥലത്താണ് രണ്ട് ദിവസം മുൻപ് മരിച്ച നിലയിൽ കണ്ടത്.
ഹരിയാനയിൽ ഹോണ്ട കാർ നിർമാണ കമ്പനിയിൽ അസി. മാനേജരാണ്. ഓൺലൈൻ മാർക്കറ്റിങ്ങിൽ കുടുങ്ങി പണം നഷ്ടപ്പെട്ടിരുന്നു. ഈ പ്രയാസത്തിലാണ് ജീവനാടുക്കിയതെന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി കമ്പനികളുമായി ഇടപാടുണ്ടെന്ന് ബന്ധുക്കൾ കണ്ടെത്തി. കംപ്യൂട്ടർ ബിടെക് ബിരുദധാരിയാണ്. രണ്ടുവർഷമായി ഹരിയാനയിൽ ജോലി ചെയ്യുകയാണ്.
ബന്ധുക്കൾ ഹരിയാനയിലെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് ഹരിയാനയിലെ പൊലിസ് നടപടികൾ വേഗത്തിലായി. സഹോദരങ്ങൾ:വിശാഖ്,വിമൽ. ഹോസ്ദുർഗിലെ പൊതു ശ്മശാനത്തിൽ വൈകീട്ടോടെ സംസ്ക്കരിച്ചു.
No comments