ബളാൽ ഭഗവതിക്ഷേത്രത്തിലെ മഹാപൂജ ദിവസത്തെ അന്നദാനത്തിന് മത സാഹോദര്യത്തിന്റെ കയ്യോപ്പ്
വെള്ളരിക്കുണ്ട് : മത സൗഹാർദം എന്നത് വെറും വാക്കല്ല എന്ന് തെളിയിച്ചു പുതുമാതൃക തീർത്തിരിക്കുകയാണ് ബളാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവനാൾ..
ക്ഷേത്രഉത്സവവത്തിന്റെ ഭാഗമായുള്ള മഹാപൂജദിവസം നടന്ന അന്നദാനത്തിൽ ബളാൽ ജമ്മാ അത്ത് കമ്മറ്റി ഭാരവാഹികളും സെന്റ് ആന്റണീസ് ചർച്ച് ഭാരവാഹികളും ഭക്ഷ്യധാന്യങ്ങളുമായി എത്തുകയും ക്ഷേത്രനടയിൽ ഇരുന്ന് ഭാരവാഹികൾക്ക് ഒപ്പം ഭക്ഷണവും കഴിച്ചാണ് വർത്തമാനകാലത്ത് മതസൗഹാർദത്തിന് പുതു മാതൃകതീർത്തിരിക്കുന്നത്.
മലയോരത്തെ പ്രസിദ്ധമായദേവീ ക്ഷേത്രമാണ് ബളാൽ ഭഗവതി ക്ഷേത്രം. പതിറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഉള്ള ഈ ക്ഷേത്രത്തിലെ ഉത്സവകാലത്ത് സമീപത്തെ ക്രിസ്ത്യൻ മുസ്ലിം മതവിശ്വാസികളെ ചേർത്ത് നിർത്തുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും പരസ്പരം ഹസ്ത ദാനം നടത്തി ക്ഷേത്ര നടയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു പിരിയുന്നതും ഭക്ഷണസാധനങ്ങൾ പരസ്പരം പങ്കുവെക്കുന്നതും പുതു തലമുറയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമാണ്..
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കല്ലൻചിറ ജമ്മാ അത്ത് പള്ളിഉറൂസിനും ബളാൽ സെന്റ് ആന്റണീസ് ദേവാലയപെരുന്നാളിനും ബളാഭഗ വതി ക്ഷേത്ര ഭാരവാഹികൾ പങ്കെടുക്കുകയും അവർക്ക് ഒപ്പം സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിലെ മഹാപൂജദിവസം അന്നദാനത്തിനാവശ്യമായ സാധനങ്ങൾ സഹിതം ക്ഷേത്രത്തിൽ എത്തിച്ച് അന്നദാനസദ്യയിൽ പങ്കെടുത്ത് ബളാൽ ജമാ അത്ത് കമ്മറ്റി ഭാരവാഹികളും സെന്റ് ആന്റണീസ് ചർച്ച് ഭാരവാഹികളും വാക്കുകളിലൊ തുങ്ങാത്ത മത സഹോദര്യം പങ്കിട്ടത്..
ബളാൽ ജമ്മാഅത്ത് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബഷീർ എൽ കെ വൈസ് പ്രസിഡന്റ് അബ്ദുൽഖാദർ ടി എം എ സി എ ലത്തീഫ് സെക്രട്ടറി റഷീദ് കെ പി
ട്രഷർ ഹംസ ഹാജികമ്മിറ്റി മെമ്പർ എ ഹസ്സൈനാർ എന്നിവരും ബളാൽ സെന്റ് ആന്റണിസ് ദേവാലയത്തെ പ്രതിനിധികരിച്ചു റവ. ഫാ. ജസ്റ്റിൻ ന്റെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളും പങ്കെടുത്തു..
മഹാപൂജ സമയത്ത് ക്ഷേത്രത്തിലെത്തിയഇവരെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളാ ഹരീഷ് പി. നായർ. പി. കുഞ്ഞികൃഷ്ണൻ. പി. വി. ശ്രീധരൻ. ജ്യോതി രാജേഷ്. രേഷ്മ രാധാകൃഷ്ണൻ. ശ്യാമളശ്രീധരൻ. ദിവാകരൻ നായർ. എം. മണികണ്ഠൻ. വി. ഗോപി.എന്നിവർ ചേർന്ന് സ്വീകരിച്ചു...
No comments