Breaking News

കൊന്നക്കാട് ചെരുമ്പക്കോട് കോളനിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്. എം. എസ്. ഡി. വൈ എസ്. പി സന്ദർശനം നടത്തി ലഭിച്ചത് 50 ഓളം പരാതികൾ


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാട് ചെരുമ്പക്കോട് എസ്. ടി. കോളനിയിൽ ജില്ലാ പോലീസ് മേധാവി പി. ബിജോയുടെ  നിർദ്ദേശപ്രകാരം എസ്. എം. എസ്. ഡി. വൈ. എസ്. പി. നടത്തിയ സന്ദർശനത്തിലും പരാതി സ്വീകരിക്കലിലും ലഭിച്ചത് 50 ഓളം പരാതികൾ.

കാസർ കോട് എസ്. എം. എസ്. ഡി. വൈ. എസ്. പി. സതീഷ് കുമാർ ആലക്കൽ. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. ഷിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന കോളനി സന്ദർശനത്തിലും പരാതി സ്വീകരിക്കലിലുമാണ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 50 ഓളം പരാതികൾ ഇവർക്ക് മുന്നിൽ എത്തിയത്.

റോഡ്. കുടിവെള്ളം. വീട്. ശുചിമുറി. പഠന മുറി. ചികിത്സാ ധന സഹായം. തുടങ്ങിയ വിഷയങ്ങൾ ചൂണ്ടി കാട്ടിയായിരുന്നു പരാതികൾ.

വെള്ള കടലാസ്സിൽ എഴുതിതയ്യാറാക്കിയ പരാതികളുമായി എത്തിയവരെ മുന്നിൽ വിളിച്ചിരുത്തി അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുവാൻ ബന്ധപ്പെട്ട അതാത് ഉദ്യോഗസ്ഥരോട് കാസർകോട് ജില്ലാപോലീസ് മേധാവിക്ക് വേണ്ടി ഡി. വൈ. എസ്. പി. സതീഷ് കുമാർ ആലക്കൽ  നിർദ്ദേശം നൽകി. പരിഹാരം കാണാനാകാത്ത പരാതികളി ന്മേൽ കേസെടുത്ത്‌ തുടർ നടപടികളും സ്വീകരിക്കും.

മുതിർന്നവരും കുട്ടി കളും അമ്മമാരും ഉൾപ്പെടെയുള്ളവർ നൽകിയ പരാതികളിൽ അധികവും വീടും കുടി വെള്ളവും ആയി ബന്ധപ്പെട്ടതായിരുന്നു. കൂടാതെ വ്യാജ മദ്യ വിൽപ്പനയും. മദ്യപാനവും മൂലവും ഉണ്ടാകുന്ന പ്രശ്നങ്ങളും പരാതിയായി.

ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ മോൻസി ജോയ്. വെള്ളരിക്കുണ്ട് തഹസിൽ ദാർ പി. വി. മുരളി. വെള്ളരിക്കുണ്ട് എസ്. ഐ. രാധാകൃഷ്ണൻ. കെ. കെ. താലൂക് സപ്ലൈ ഓഫീസർ സജീവൻ ടി. സി. ഊര് മൂപ്പൻ കൃഷ്ണൻ പായാളം എന്നിവർ പ്രസംഗിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

No comments