Breaking News

കുന്നുംകൈ മഖാം ഉറൂസ് ആരംഭിച്ചു


കുന്നുംകൈ : വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം, മത സൗഹാർദ്ദത്തിന് പേര് കേട്ട കുന്നുംകൈ മഖാം ഉറൂസിന് തുടക്കമായി .

രാവിലെ പത്ത് മണിക്ക്  മാലോം ഖതീബ് സുബൈർ ഫൈസിയുടെ നേതൃത്വത്തിൽ മാലോം മഖാം സിയാറത്ത് ചെയ്തു. 

വൈകുന്നേരം നാല് മണിക്ക് ഉറൂസ് കമ്മിറ്റി ചെയർമാൻ എൽ.കെ.ഉസൈനാർ പതാക ഉയർത്തി,  ഏഴ് മണിക്ക് പുളിങ്ങോം റഹ്മാനിയ്യ ദഫ് സംഘത്തിന്റെ മെഗാ ദഫ് മുട്ട്,

എട്ട് മണിക്ക്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.കാസറഗോഡ് എസ്.പി,പി.ബിജോയ് വിശിഷ്ടാതിഥിയായി ,ഹനീഫ് നിസാമി കാസറഗോഡ് മുഖ്യ പ്രഭാഷണം നടത്തി.

ഇന്ന്  വെള്ളിയാഴ്ച ഖത്തം ദുആ,  സയ്യിദ് സൈദലവി തങ്ങൾ അൽ ബുഖാരി പൊന്മുണ്ടം നേതൃത്വം നൽകും.

 രാത്രി മത പ്രഭാഷണം കുന്നുംകൈ വെസ്സ് ഖതീബ് , മുഹമ്മദ് ശാഫി ഹുദവി ഉദ്ഘാടനം ചെയ്യും,  മുനമ്പം മഹമൂദ് ഹാജി മുഖ്യാതിഥിയാകും.  അബൂ സുആദ  മുഹമ്മദ് ഷാൻ ബാഖവി തലവരമ്പ്  മുഖ്യ പ്രഭാഷണം നടത്തും.

    ഇരുപത്തിനാല് ശനിയാഴ്ച രാത്രി ഏഴ് മണിക്ക് മജ്ലിസുന്നൂർ , ഒ.എം.എസ്.തങ്ങൾ മേലാറ്റൂർ നേതൃത്വം നൽകും.

 എൻ.പി.എം. ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി ഉദ്ഘാടനം ചെയ്യും. 

കുന്നുംകൈ ഈസ്റ്റ് ഖതീബ് അബ്ദുൽ നാസർ ബാഖവി അനുഗ്രഹ ഭാഷണം നടത്തും.

       ഇരുപത്തി അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം ,കർണാടക  സ്പീക്കർ യു.റ്റി.ഖാദർ ഉദ്ഘാടനം ചെയ്യും.

 വിശിഷ്ടാതിഥികളായി ,എൻപി.എം.സയ്യിദ് ഫസൽ കോയമ്മ തങ്ങൾ,

രാജ്മോഹൻ ഉണ്ണിത്താൻ.എം.പി., എം.രാജഗോപാലൻ.എം.എൽ.എ, എ.കെഎം.അഷ്‌റഫ് .എം.എൽ.എ,  

വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.സി.ഇസ്മായിൽ, കോളിയാട് ,ശ്രീ.ചാമുണ്ഡേശ്വരി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, ശ്രീനാഥ്  തുടങ്ങിയവർ സംബന്ധിക്കും.

    രാത്രി കൂട്ട് പ്രാർത്ഥനക്ക് സയ്യിദ് മുഹമ്മദ് ഷംസുദ്ദീൻ തങ്ങൾ അൽ ഹൈദ്രൂസി ലക്ഷദ്വീപ്, നേതൃത്വം നൽകും .

 ഇരുപത്തി ആറ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ,മൗലീദ് പാരായണവും ,അന്നദാനവും ,

സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും

No comments