Breaking News

സഹോദരങ്ങളായ പെൺകുട്ടികളെ അക്രമിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : വീട്ടിലേക്ക് വരേണ്ടെന്നു പറഞ്ഞ വിരോധത്തിന് സഹോദരിമാരെ ആക്രമിച്ചതായി പരാതി . വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു . ബളാൽ കല്ലഞ്ചിറയിലാണ് സംഭവം.17,15 വയസുള്ള  സഹോദരിമാരുടെ പരാതിയിൽ ബളാലിലെ സിജിക്കെതിരെ വെള്ളരിക്കുണ്ട് പൊലിസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. മരവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറുകയും ചെയ്തെന്നാണ് പരാതി. 

No comments