Breaking News

പൈവളികെ കൂട്ടക്കൊല; പ്രതിയെ വെറുതെ വിട്ടു


പൈവളിഗെയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പൈവളിഗെ സൂദമ്പളയിലെ ഉദയനെ(45)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി (മൂന്ന്) വെറുതെ വിട്ടത്. പ്രതിക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കാനും ഉത്തരവായി. പ്രതിയുടെ മാതൃ സഹോദരങ്ങളായ രേവതി (75), വിട്ട്ല (75), ബാബു (68), സദാശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. 2020 ആഗസ്ത് 3-ന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

No comments