Breaking News

"ചലനം" ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഷോർട്ട് ഫിലിമിന്റെ പ്രദർശനവും പരപ്പയിൽ നടന്നു


വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ  ചലനം ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച ഷോർട് ഫിലിമിന്റെ പ്രദർശനവും നടന്നു...

പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ പി. വി. ചന്ദ്രൻ, രജനി കൃഷ്ണൻ, കെ. പദ്മ കുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും ജോയിന്റ് ബി ഡി ഒ. ബിജുകുമാർ നന്ദി യും പറഞ്ഞു


No comments