Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉത്പന്നങ്ങളുടെ വിതരണം നടത്തി


ഭീമനടി : പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിവണ്ടി  വഴി കൃഷിഭവനിൽ എത്തിച്ച  കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉത്പന്നങ്ങളായ പച്ചക്കറി വിത്തുകൾ,ജൈവ -ജീവാണു വളങ്ങൾ,വിവിധയിനം ഫല വൃക്ഷ തൈകൾ തുടങ്ങിയവ വിതരണം ചെയ്തു. വിതരണോൽ ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.ഗിരിജ മോഹനൻ നിർവഹിച്ചു.പ്രസ്തുത പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി ഇസ്മയില്‍, സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ കെ തങ്കച്ചന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ ടി വി രാജീവന്‍, ആറാം വാര്‍ഡ് മെമ്പര്‍ ലില്ലിക്കുട്ടി,കൃഷി ഭവന്‍  ഉദ്യോഗസ്ഥര്‍ എന്നവര്‍ പങ്കെടുത്തു.

No comments