Breaking News

റാണിപുരം മേഖലയിലെ കാട്ടാന ശല്യം ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ റാണിപുരത്ത് യോഗം ചേർന്നു


റാണിപുരം : റാണിപുരം മേഖലയിലെ കാട്ടാന ശല്യം ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ റാണിപുരത്ത് യോഗം ചേർന്നു

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്   ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റാണിപുരം ഓട്ടമല വന സംരക്ഷണ സമിതി പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു

റാണിപുരത്തെ കാട്ടാനശല്യം പ്രദേശവാസികളേയും റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളേയും ബാധിക്കാതിരിക്കാൻ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലാകളക്ടർ നേരിട്ട് പ്രദേശം സന്ദർശിച്ചത്. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ് പരിസരം ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ പരിശോധിച്ചു.



No comments