വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ വാർഷികവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സി.ടെസി പി.വിയുടെ യാത്രയയപ്പ് സമ്മേളനവും നടന്നു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിൻ്റെ 54 മത് വാർഷികാഘോഷവും 32 വർഷത്തെ സ്തുത്യർഹമായ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റർ പി.വി ടെസിയ്ക്ക് യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാദർ മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വെരി റവ.ഡോ. ജോൺസൺ അന്ത്യംകുളം സ്വാഗതം പറഞ്ഞു. തലശ്ശേരി അതിരൂപതാ വികാരി ജനറൽ മോൻ മാത്യു ഇളംതുരുത്തിപടവിൽ മുഖ്യപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വാർഡ് മെമ്പർ വിനു, എ. ഇ. ഒ ഉഷാകുമാരി കെ, അസി. വികാരി റവ.ഫാദർ തോമസ് പാണാക്കുഴിയിൽ ചിറ്റാരിക്കാൽ ബി ആർ സിയിലെ ഉണ്ണി രാജൻ , സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജു കെ കെ , ഹെഡ്മിസ്ട്രസ് അന്നമ്മ കെ എം, സെൻറ് ജോസഫ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് റെജീന മാത്യു നിർമ്മലഗിരി എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട് ജോസി ജോസഫ് , എം പി ടി എ പ്രസിഡണ്ട് ജയിനി ഷിനോജ് , അധ്യാപക പ്രതിനിധി ശാന്തി സിറിയക് , സ്കൂൾ ലീഡർ കുമാരി എം നിവേദ്യ തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ടെസി പി. വി മഴുമൊഴി നടത്തി. സ്റ്റാഫ് സെക്രട്ടറി പി.കെ ബിന്ദു ചടങ്ങിന് നന്ദി പറഞ്ഞു.
No comments