ഗാർഹീക പീഡനത്തിന് പരാതി കൊടുത്ത വിരോധത്താൽ ഗ്ലാസ് കൊണ്ട് മരുമകളുടെ തലക്കടിച്ചു പരിക്കേൽപ്പിച്ചു ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : കോടതിയിൽ ഗാർഹീക പീഡനത്തിന് പരാതി കൊടുത്ത വിരോധത്താൽ കുപ്പി ഗ്ലാസ് കൊണ്ട് മകന്റെ ഭാര്യയുടെ തലക്കടിച്ചു പരിക്കേൽപ്പിച്ച സ്ത്രീക്കെതിരെ
വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. ബിരിക്കുളം സ്വദേശിനിയായ രജിഷയാണ് പരാതിക്കാരി. ഗാർഹീക പീഡനത്തിന് കോടതിയിൽ പരാതി കൊടുത്ത വിരോധത്താൽ ഭർത്താവിന്റെ അമ്മയായ ശ്യാമള കുപ്പി ഗ്ലാസ് കൊണ്ട് രജിഷയുടെ തലക്ക് അടിക്കുകയായിരുന്നു. തലക്ക് പരിക്കെറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള രജിഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments