ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യം കെട്ട് : കുഞ്ഞിക്കൊച്ചി -എമ്പംകൊടൽ പ്രാദേശിക സമിതിയുടെ പച്ചക്കറി കൃഷി വിളവെടുത്തു
അട്ടേങ്ങാനം: 2024മാർച്ച് 25,26,27,28 തീയതികളിൽ ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് കുഞ്ഞിക്കൊച്ചി -എമ്പംകൊടൽ പ്രാദേശിക സമിതി ഇറക്കിയ വെള്ളരി, മത്തൻ കൃഷിയുടെ വിളവെടുപ്പ് എട്ടാം വാർഡ് മെമ്പർ പി. ഗോപി നിർവഹിച്ചു. പ്രാദേശിക സമിതി പ്രസിഡന്റ് പ്രഭാകരൻ. പി. വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വി. ശ്യാമള സ്വാഗതം പറഞ്ഞു. വാർഡ് കൺവീനർ എ. അരവിന്ദൻ, പ്രാദേശിക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
No comments