വെള്ളരിക്കുണ്ട് മേഖല ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മിഷനറി ട്രെയിനിങ് ക്യാമ്പ് നടത്തി
വെള്ളരിക്കുണ്ട് മേഖല ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മിഷനറി ട്രെയിനിങ് ക്യാമ്പ് വെള്ളരിക്കുണ്ട് സെന്റ്. ജൂഡ് കോളേജിൽ വച്ച് നടത്തപ്പെട്ടു. 23/02/24 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് ആരംഭിച്ച ക്യാമ്പ് 24/02/24 ശനിയാഴ്ച വൈകുന്നേരം 4:30-ന് അവസാനിച്ചു. വെള്ളരിക്കുണ്ട് മേഖല ഫൊറോന വികാരി ബഹു. ഡോ ജോൺസൻ അന്ത്യാംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചെറുപുഷ്പ മിഷൻലീഗ് മേഖല പ്രസിഡന്റ് ശ്രീ. മനോജ് മുടവനാട്ട് പരിപാടിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ഷിജോ സ്രായിൽ, അതിരൂപത റീജിയണൽ ഓർഗനൈസർ ശ്രീ സക്കറിയാസ് തേക്കുംകാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മേഖല ഡയറക്ടർ ഫാ. ജോസഫ് ചെറുശ്ശേരി, വൈസ് ഡയറക്ടർ സി. സൗമ്യ FCC, മേഖല - ശാഖ ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. രണ്ട് ദിവസങ്ങളിലായി ബഹു. സി എം സി സിസ്റ്റേഴ്സ് നയിച്ച ക്യാമ്പിൽ 88 കുട്ടികൾ പങ്കെടുത്തു.
No comments