ബളാൽ ടൗൺ ക്ലബ്ബ് നടത്തിയ ഫുട്ബോൾ മത്സരത്തിൽ FC ബളാൽ ജേതാക്കളായി ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു
ബളാൽ ടൗൺ ക്ലബ്ബ് ആർട്സ് & സ്പോർട്സിൻ്റെ ആഭിമുഖ്യത്തിൽ പൊയില്ലത്ത് ശ്രീധരൻ മെമ്മോറിയൽ ബിഗ് ട്രോഫിക്കും, 6001 രൂപ കാഷ് പ്രൈസിനും, റണ്ണേഴ്സ് അപ്പിനുള്ള വളപ്പിൽ നാരായണൻ മെമ്മോറിയൽ ബിഗ് ട്രോഫിക്കും, 3001 രൂപ (Spo: by Dr.ഷെറീന മൂസ ) കാഷ് പ്രൈസിനും വേണ്ടിയുള്ള ത്രീസ് ഫുട്ബോൾ ടൂർണമെൻറിൽ FC ബളാൽ ജേതാക്കളായി. സ്പോർട്ടിങ്ങ് FC മടിക്കൈ റണ്ണേഴ്സ് അപ്പായി.
രണ്ടു ദിവസങ്ങളിലായി ബളാൽ ഗവ.ഹൈസ്ക്കൂൾ മൈതാനത്ത് നടന്ന മത്സരങ്ങൾ ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വിനീത് കപ്പള്ളി അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ പത്മാവതി, സന്ധ്യാ ശിവൻ, PTA പ്രസിഡൻ്റ് ജേക്കബ് ഇടശ്ശേരി, സാമൂഹ്യ സംഘടനാ പ്രവർത്തകരായ ഹരീഷ് പി നായർ ,വി.കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണൻ കാരയിൽ, ബഷീർ LK, കൃഷ്ണൻ, അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ശ്യാം കൃഷ്ണദയാൽ സ്വാഗതവും, അഖിൽ കുമാർ നന്ദിയും പറഞ്ഞു.
മികച്ച കളിക്കാരനുള്ള ട്രോഫി അഖിൽ രാജ് (സ്പോർട്ടിംഗ് FC മടിക്കൈ ), ഡിഫൻഡർക്കുള്ള ട്രോഫി മനു (FC ബളാൽ ) ഫൈനൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയവർക്കുള്ള ട്രോഫി നിശാന്ത് (FC ബളാൽ) എന്നിവർക്ക് ലഭിച്ചു.
എഴുപതോളും ടീമുകൾ പങ്കെടുത്ത മത്സരത്തിൽ
വിജയികൾക്കുള്ള സമ്മാനദാനം ക്ലബ്ബ് രക്ഷാധികാരികളായ ഷാജി തോമസ്, വിജയരാജ് എം.കെ., സംഘാടക സമിതിയംഗങ്ങളായ വിനോദ്, അഖിൽ കുമാർ, ബാബുരാജ്, അംബുജാക്ഷൻ, രാഹുൽ.കെ എന്നിവർ നിർവഹിച്ചു.
No comments