ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മയുടെ ആറാമത് കുടുംബസംഗമം ദുബായിൽ നടന്നു
പരപ്പ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മയുടെ ആറാമത് കുടുംബസംഗമം ദുബായ് ഖിസൈസിലെ ക്യാപിറ്റൽ സ്കൂളിൽ ഫുട്ബോൾ മത്സരത്തോടെ ആരംഭിച്ചു. ഫുട്ബോൾ മത്സരം ബ്രദേഴ്സ് രക്ഷാധികാരി അഭിലാഷ് ക്ലായിക്കോട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ താജൂദീൻ കാരാട്ട് അധ്യക്ഷത വഹിച്ചു.തുടർന്ന് വടംവലി, തിരുവാതിര, മംഗലംകളി, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാകായിക പരിപാടികൾ അരങ്ങേരും.സമാപന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശേരി മുഖ്യാതിഥി ആയിരിക്കും. ആയിരത്തോളം പ്രവാസികൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു
No comments