അമിതാദായത്തിന് കുലുക്കികുത്ത് കളിയിൽ ഏർപ്പെട്ട 3 പേരെ ചിറ്റാരിക്കൽ പോലീസ് പിടികൂടി
വെള്ളരിക്കുണ്ട് : കുന്നുംകൈ കോളിയാടിൽ അമിതാദായത്തിന് കുലുക്കികുത്ത് കളിയിൽ ഏർപ്പെട്ട 3 പേരെ ചിറ്റാരിക്കൽ പോലീസ് പിടികൂടി. കോളിയാടുള്ള ചൈത്രവാഹിനി പുഴയോരത്ത് ഇരുന്ന് കുലുക്കികുത്ത് ചൂതുകളിയിൽ ഏർപ്പെട്ട ഷൈലെന്ദ്രൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവരെയാണ് ചിറ്റാരിക്കൽ പോലീസ് പിടികൂടിയത്. ബാക്കിയുള്ളവർ ഓടിരക്ഷപെട്ടു. കളിക്കളത്തിൽ നിന്നും 5400 രൂപയും കണ്ടെടുത്തു
No comments