കിനാനൂർ - കരിന്തളം പഞ്ചായത്ത് തല വിരമിമുക്തദിനാചരണം ചായ്യോത്ത് നടന്നു
ചായ്യോത്ത്: കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ചോയ്യങ്കോട് ജനകിയാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്ത് തല വിരമി മുക്തദിനാചരണം നടത്തി. ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.വി. അജിത് കുമാർ ഉൽഘാടനം ചെയ്തു. പി.എച്ച്.എൻ. ഷൈലാ മാത്യു അധ്യക്ഷയായി. പഞായത്തംഗം പി. ധന്യ, ഹെഡ് മാസ്റ്റർ സുരേന്ദ്രൻ . ജെ.പി.എച്ച്.എൻ.എം.മിനിമോൾ ,ആശാറാണി, സുധിന ആശ വർക്കർ മാരായ ഗീത, ലിഷ, ഉഷ എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ. സി.വി.മുരളിധരൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
No comments