വെസ്റ്റ് എളേരി മൗക്കോട് യുവാവ് കുത്തേറ്റു മരിച്ചു. പെരുമ്പട്ട മൗക്കോട് സ്വദേശി പ്രദീപനാണ് മരണപെട്ടത്
ചിറ്റാരിക്കാൽ : യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപൻ (41)ആണ് കൊല്ലപ്പെട്ടത്.ചുമട്ടുതൊഴിലാളിയാണ്
സുഹൃത്ത് റെജിയാണ് പ്രദീപനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. ശനിയാഴ്ച രാത്രി മൗക്കോട് ടൗണിൽ വെച്ചാണ് സംഭവം വയറ്റിൽ കുത്തേറ്റ് അതീവ ഗുരുതര നിലയിൽ പ്രദീപനെ ചെറുപുഴ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു .വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പൊലീസ് സഭ വ സ്ഥത്ത് എത്തിയിട്ടുണ്ട്. രാത്രി ഒന്നിച്ചുണ്ടായിരുന്ന റെജി വാക്ക് തർക്കത്തിനിടയിൽ പ്രദീപനെ
കുത്തിയതായാണ് വിവരം .പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
No comments