Breaking News

ഭക്തമനസ്സുകൾ ഒഴുകിയെത്തി... കുംഭമാസത്തിൽ അടുക്കളക്കുന്നിലമ്മയ്ക്ക് പൊങ്കാല നിവേദ്യം..


വെള്ളരിക്കുണ്ട് :പതിവ് തെറ്റിച്ചില്ല. കുംഭ മാസത്തിൽ   അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ  പൊങ്കാലനിവേദ്യം നടന്നു..

ഭക്തമനസുകൾ ഒഴുകിയെത്തിയക്ഷേത്ര നടയിൽ  തന്ത്രി കക്കാട്ടില്ലത്ത്‌ നാരായണ പട്ടേരി  ക്ഷേത്ര ശ്രീ കോവിലിനു മുന്നിൽ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമർപ്പണം നടത്തി..ബ്രഹ്മ ശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി പൊങ്കാല മാഹാത്മ്യം വിവരിച്ചു

ശനിയാഴ്ച   രാവിലെ ഒൻപതരയോടെ ആരംഭിച്ച പൊങ്കാല നിവേദ്യ ചടങ്ങുകൾ ഉച്ച പൂജയോടെ സമാപിച്ചു. വ്രതശുദ്ധിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ അമ്മമാർ ഉൾപ്പടെ നൂറ് കണക്കിന്  പേരാണ് പൊങ്കാല അർപ്പിച്ചത്..

ഞായറാഴ്ച  രാവിലെ മഹാ ഗണ പതി ഹോമം, ഉഷ പൂജ, 8 ന് നവകം, ബിംബ ശുദ്ധി, നവകാഭിഷേകം, 10 ന് പറ നിറക്കൽ, 12 ന് മഹാപൂജ.വൈകുന്നേരം 5.30ന് ദീപാരാധന, 6 ന് ശീ ഭൂതബലി നിറമാല  തുടർന്ന് നടക്കുന്ന ശ്രീഭൂതബലി. ഉത്സവം. തിടമ്പ് നൃത്തം എന്നീ ക്ഷേത്രചടങ്ങുകൾ നടക്കും..രാത്രി 10.30ന് മംഗലാപുരം മില്ലേനിയം സ്റ്റാർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മ്യൂസിക്കൽ ലൈറ്റ് ഷോ ധമാക്കനടക്കും.

തിങ്കളാഴ്ച  രാവിലെ മുതലുള്ള ക്ഷേത്രചടങ്ങുകൾക്ക് ശേഷം വൈകിട്ട് വയൽ ക്കോലത്തിന്റെ ഭാഗമായുള്ള തുടങ്ങൾ ചടങ്ങ് നടക്കും. 8 മണിക്ക് വിഷ്ണു മൂർത്തിയുടെയും ചാമുണ്ഡിശ്വരിയുടെ യും തോറ്റം പുറപ്പാട് നടക്കും.

ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് ചാമുണ്ഡി തെയ്യത്തിന്റെ കോലവും 11മണിക്ക് വിഷ്ണു മൂർത്തി യുടെ കോലംപുറപ്പാടും നടക്കും.

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും

No comments