Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ച റേഷൻ പെർമിറ്റ് സ്ഥാപനത്തിന് കൈമാറി


വെളളരിക്കുണ്ടിലെ ബളാൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്   അനുവദിച്ച റേഷൻ പെർമിറ്റ്  സ്ഥാപനത്തിന് കൈമാറി. മങ്കയത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻ ലവ് ആൻ് കെയർ അനാഥ മന്ദിരത്തിൽ ഇന്ന് ഉച്ചയ്ക്ക് സപ്ലൈ ഓഫിസറും ജീവനക്കാരും നേരിൽ ചെന്നാണ് റേഷൻ പെർമിറ്റ് കൈമാറിയത്.    

             പത്തനാപുരത്തെ ഗാന്ധിഭവന് കീഴിലാണ്  അനാഥ മന്ദിരം പ്രവർത്തിക്കുന്നത്. ഇവിടെയുള്ള 11 അന്തേവാസികൾക്കായി 115.5 കിലോ അരിയും 49.5 കിലോ ഗോതമ്പിനുമായുള്ള പ്രതിമാസ റേഷൻ പെർമിറ്റാണ് നൽകിയത്. 

            ചടങ്ങിൽ  മങ്കയം ഗാന്ധിഭവൻ  മാനേജർ രവിന്ദ്രൻ .കെ, വൈസ് ചെയർമാൻ  പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ,താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ . ടി സി, റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആൻ്റെണി , ജീവനക്കാരായ ബിനോയ് ജോർജ്, പ്രജിത. പി, വിശാൽ ജോസ്, രാധ. ഏ എന്നിവരും ഏ.കെ.ആർ.ആർ. ഡി. എ താലൂക്ക് പ്രസിഡണ്ട് സജീവ് പുഴക്കരയും പങ്കെടുത്തു.

No comments