കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 7534 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 7534 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ഹൊസ്ദുർഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു.
കണ്ണൂർ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മൻസിലിൽ മഹമൂദിന്റെ മകൻ ഷബീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ വാഹന പരിശോധനക്കിടെ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തു വെച്ചാണ് പിടികൂടിയത്. പോലീസിനെ കണ്ട് കാറ് തിരിച്ചുപോകാൻ ശ്രമിക്കുന്നത് കണ്ട്നിർത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിലായി ആറ് ചാക്കും സീറ്റിൽ രണ്ട് ബാഗുകളിലുമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കർണാടകത്തിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പിടികൂടിയ ഉൽപ്പന്നങ്ങൾക്ക് ഒന്നരലക്ഷം രൂപ വിലവരും.
No comments