Breaking News

മലയോരത്തെ മുതിർന്ന സി.പി.എം നേതാവായിരുന്ന എം എസ് മത്തായി മാസ്റ്റർ അനുസ്മരണം കൂരാംകുണ്ടിൽ നടന്നു


 വെള്ളരിക്കുണ്ട്: മലയോരത്ത് സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നല്‍കിയ സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന കൂരാംകുണ്ടിലെ എം എസ് മത്തായി മാസ്റ്ററുടെ ഇരുപതാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൂരാംകുണ്ടിലെ എം എസ് മത്തായി മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ പതാക ഉയർത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ വി നാരായണൻ അധ്യക്ഷനായി. പി ആർ ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത്, ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, എ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. പി വി താമ്പാന്‍ സ്വാഗതം പറഞ്ഞു

No comments