ആരവമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
പൂടംകല്ല് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കലോത്സവം ആരവം 2024 പൂടംകല്ല് ചാച്ചാജി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ
വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ പി.വി ചന്ദ്രൻ , രജനി കൃഷ്ണൻ, പത്മകുമാരി കെ, രേഖകുഞ്ഞിക്കണ്ണൻ ,കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ഗീത ശ്രീലത കെ
വാർഡ് മെമ്പർ അജിത്ത് കുമാർ എന്നിവർ ആശംസ അർപ്പിച്ചു. 80 പേർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു ശിശുവികസന പദ്ധതി ഓഫീസർമാരായ ജയശ്രീ പി.കെ സ്വാഗതവും ലത.പി നന്ദിയും പറഞ്ഞു
No comments