Breaking News

ജില്ലയിലെ 38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വർഷിക പദ്ധതികൾക്ക് അംഗീകാരം


ജില്ലയിലെ 38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ ട്രോഫി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ ആദരിച്ചു. സ്വരാജ് ട്രോഫി, സംസ്ഥാന തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വലിയ പറമ്പ് പഞ്ചായത്തിനേയും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെയും ആദരിച്ചു. സ്വരാജ് ട്രോഫി ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ചെറുവത്തൂര്‍ പഞ്ചായത്തിനേയും ബേഡഡുക്ക പഞ്ചായത്തിനേയും ചടങ്ങില്‍ ആദരിച്ചു. മഹാത്മാ പുരസ്‌ക്കാരം ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മടിക്കൈ പഞ്ചായത്തിനേയും പനത്തടി പഞ്ചായത്തിനേയും ചടങ്ങില്‍ ആദരിച്ചു. ഡി.പി.സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍.രാജേഷ്, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദൂര്‍, എം.മനു, കെ.ശകുന്തള, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, നജ്മാ റാഫി, അഡ്വ.സി.രാമചന്ദ്രന്‍, വി.വി.രമേശന്‍, അഡ്വക്കറ്റ് എ.പി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments