ബജറ്റിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ പത്ത് കോടിയുടെ പദ്ധതി, കോടോം - ബേളൂർ, കള്ളാർ, പനത്തടിയിലും കാഞ്ഞങ്ങാട് നഗര സഭയിലും ഫണ്ട്
കാഞ്ഞങ്ങാട് : സംസ്ഥാന ബജറ്റിൽ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ പത്തുകോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ഗവ .റസ്റ്റ് ഹൗസിന്റെ കെട്ടിടപ്പണി പൂർത്തിയാക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി. പനത്തടി പഞ്ചായത്തിൽ റോഡ് നവീകരണത്തിനായി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കള്ളാർ പഞ്ചായത്തിൽ പാലം നിർമ്മിക്കുന്നതിന് 3 കോടി രൂപ പ്രഖ്യാപിച്ചു. കോടോം ബേളൂർ പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മാണത്തിനായി
ഒന്നരക്കോടി രൂപയും വകയിരുത്തി. ബജറ്റിൽ ഉൾപ്പെടുത്താൻ ഇരുപതോളം പദ്ധതികൾ സമർപ്പിച്ചിരുന്നതായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പല പ്രധാന പദ്ധതികളും ഉൾപ്പെടുത്താതെ പോവുകയായിരുന്നു.
No comments