Breaking News

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ പ്രതിഷ്ഠാദിന ആണ്ടിയൂട്ട് മഹോത്സവത്തിന് തുടക്കമായി


കിളിയളം  ശ്രീ സുബ്രഹ്മണ്യൻ കോവിൽ പ്രതിഷ്ഠാദിന ആണ്ടിയൂട്ട് മഹോത്സവത്തിന് തുടക്കമായി. ഫെബ്രുവരി 27 മുതൽ 29 വരെ മൂന്നു ദിവസങ്ങളിലായാണ് മഹോത്സവം നടക്കുന്നത്. ഉത്സവത്തിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പയ്യംകുളം കാവ് പരിസരത്തുനിന്നും വർണശബളമായ കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. ബുധനാഴ്ച ആറുമണിക്ക് ഗണപതിഹോമം, ഏഴിന് ഉഷപൂജ, പത്തിന് കിണാവൂർ ശ്രീ കിരാതേശ്വര ക്ഷേത്രത്തിലേക്ക് കാവടി എഴുന്നള്ളത്ത് എന്നിവ നടക്കും.  വൈകിട്ട് മൂന്നുമണിക്ക് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കാവടി വരവേൽപ്പും തുടർന്ന്

തുടർന്ന് ചെറുവയലടുക്കം ശ്രീ ചാമുണ്ഡേശ്വരി കാവിൽ നിന്നും ഭക്തിനിർഭരമായ കാഴ്ചവരവും നടക്കും. തുടർന്ന് അന്നദാനവും വൈകിട്ട് 6.30ന് സന്ധ്യാ വേല, ദീപാരാധന, തായമ്പക 9ന് തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ 

എന്നിവയോടുള്ള കലാസന്ധ്യ, തുടർന്ന് ശിവദേവ് രവി അവതരിപ്പിക്കുന്ന ഗാനാമൃതം, രാത്രി ഒരു മണിക്ക് സ്വാമി പൂജ എന്നിവ നടക്കും. 29ന് കോഴിലേലം, തുലാഭാരം, അന്നദാനം എന്നിവയോടെ ആണ്ടിയൂട്ട് മഹോത്സവത്തിന് സമാപനമാവും.

No comments