കൈകോർക്കുന്ന മൈത്രി കുന്നുംകൈയിൽ ക്ഷേത്ര കളിയാട്ട മഹോത്സവ വേദി മഖാം ഉറൂസിന്റെ പ്രചരണ വേദിയായി
കുന്നുംകൈ : മുൻ കാലങ്ങളിൽ തന്നെ കുന്നുംകൈ ഉറുസിനും കോളിയാട് നടക്കുന്ന ഉൽത്സവത്തിനും പരസ്പരം അതിഥികളായി ചെന്ന് മതസൗഹാർദ്ദം പുലർത്താറുണ്ടായിരുന്നു
അത് ഈ വർഷവും തുടരാൻ ഇരു കമ്മിറ്റികളും മറന്നില്ല
ഇന്നലെ കോളിയാട് നടന്ന ഊട്ടുപുരയുടെ ഉൽഘാടനത്തിന് ജമാഅത്ത് ഭാരവാഹികൾ ചെന്നപ്പോൾ മനസ്സിന് കുളിർമ നൽകുന്ന സ്വികരണമായിരുന്നു അമ്പല കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത്
ഇന്ന് വിണ്ടും ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കളിയാട്ട മഹോത്സവ നഗരിയിൽ പോകുകയും ഉറൂസിന് അമ്പല കമ്മിറ്റിയെ ക്ഷണിക്കുന്നതോടപ്പം നമ്മുടെ ഉറൂസിന്റെ പോസ്റ്റർ പ്രകാശനവും നടത്താൻ അമ്പലകമ്മിറ്റി ഭാരവാഹികൾ മുന്നോട്ട് വന്നു
No comments