Breaking News

പ്രഭാത സവാരിക്കിടെ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു:  മാവുങ്കാൽ പള്ളോട്ടെ പി.വൈ.നാരായണൻ ആണ് മരിച്ചത്


മാവുങ്കാൽ: പ്രഭാത സവാരിക്കിടെ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. കുശവൻകുന്ന് പള്ളാട്ടെ പി.വൈ.നാരായണൻ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെയാണ് നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാൽ ദേശീയപാത പാലത്തിന്റെ അടിപ്പാതയിൽ കുഴഞ്ഞ് വീണതായി നാട്ടുകാർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

ദീർഘകാലം ഗൾഫിൽ ആർട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ആനന്ദാശ്രമം ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് അംഗവുമാണ്. പരേതരായ പള്ളോട്ടെ കൃഷ്ണൻ ഗുരിക്കൾ - മാധവി എന്നവരുടെ മകനാണ്. ഭാര്യ: സീന . മക്കൾ: ഋഷികേശ് ബാംഗ്ലൂർ) തേജ് ശങ്കർ (വിദ്യാർത്ഥി ),മരുമക്കൾ: ആതിര സഹോദരൻ : രാധാകൃഷ്ണൻ (എഞ്ചിനീയർ ബാംഗ്ലൂർ).

No comments