Breaking News

കള്ളാർ പുഞ്ചക്കര മസ്ജിദുൽ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ കേരള ഹൈക്കോടതിയിൽ നിന്നും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ഫാത്തിമ ഹംസയെ ആദരിച്ചു


രാജപുരം :കള്ളാർ പുഞ്ചക്കര മസ്ജിദുൽ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമം അഡ്വ :ഫാത്തിമ ഹംസ ഉദ്ഘാടനം ചെയ്തു. നാല് തലമുറകൾ ഒരുമിച്ച് കൂടിയ അപൂർവ്വ സംഗമമായിരുന്നു ഇത്‌. കുട്ടികളുടെ കലാപരിപാടികൾ , ഗെയിംസ് സ്ത്രീകൾക്കായി വേറെയും മത്സരങ്ങൾ എന്നിവ നടന്നു .കുടുംബത്തിന് അഭിമാനമായി കേരള ഹൈക്കോടതിയിൽ നിന്നും അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ഫാത്തിമ ഹംസയെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു, മൊയ്‌ദു പുഞ്ചക്കര മെമെന്റോയും നൽകി.പ്രായമായ സയ്‌നബ എന്ന മൂത്തമ്മയെ ആദരിച്ചു.

കുടുംബത്തിൽ ചടങ്ങിൽ ബഷീർ പുഞ്ചക്കര അധ്യക്ഷത വഹിച്ചു. അബ്ദുസമദ് യോഗം ഉത്ഘാടനം ചെയ്തു, അമീർ, ശരീഫ് ആഷിക് ആശംസ അറിയിച്ചു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അബ്ദുള്ള കള്ളാർ ക്ലാസ്സ്‌ നേതൃത്വം നൽകി അബ്ദുറസാഖ് സ്വാഗതവും മമ്മി പുഞ്ചക്കര നന്ദിയും പറഞ്ഞു

No comments