Breaking News

കത്തെഴുതി പെട്ടിയിലിട്ടു, ഇനി പോസ്റ്റുമാൻ്റെ വരവും കാത്ത് വടക്കെ പുലിയന്നൂർ ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാർ


പുലിയന്നൂർ : കത്തെഴുതി പെട്ടിയിലിട്ടു. ഇനി പോസ്റ്റുമാൻ്റെ വരവും കാത്ത് വടക്കെ പുലിയന്നൂർ ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാർ. പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് സ്കൂളിലെ ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും കരിന്തളം പോസ്റ്റാഫീസും മൃഗാശുപത്രിയും സന്ദർശിച്ചത്. കൂട്ടുകാർക്ക് കത്തെഴുതി നേരിട്ട് പോയി പോസ്റ്റ് ചെയ്ത സന്തോഷത്തിലാണ് കുട്ടികൾ . ജീവനക്കാർ പോസ്റ്റ് ഓഫീസിൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. മൃഗാശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററും വാക്സിൻ സെല്ലും കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ.പി രവി മാസ്റ്റർ, വി.വി അശ്വതി ടീച്ചർ, ഷൈജ ടീച്ചർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.



No comments