Breaking News

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം നീലേശ്വരത്ത്


സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നീലേശ്വരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവില്‍ നിര്‍മിച്ച സിവില്‍ സ്റ്റേഷന്‍ മാതൃകയിലുള്ള മൂന്നു നില കെട്ടിടമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍ അധ്യക്ഷനാകും.

No comments