Breaking News

'ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കൃഷ്ണൻകുട്ടി...'; 81-ാം വയസിൽ ഒരു മോഹം, ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി !




പാലക്കാട്: നിശ്ചയദാർഢ്യത്തിന്റെ കരുത്ത് കൊണ്ട് മാത്രം 81ാം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കയാണ് പാലക്കാട് ഷൊർണൂർ സ്വദേശിയായ കൃഷ്ണൻകുട്ടി. വൈകിയാണ് കാറോടിക്കാൻ പഠിച്ചതെങ്കിലും ഡ്രൈവിംഗ് ഇപ്പോൾ കൃഷ്ണൻകുട്ടിയ്ക്ക് ഒരു ഹരമാണ്. കൃഷ്ണൻകുട്ടി പത്താം ക്ലാസിനു ശേഷം റെയിൽവേ ഇലക്ട്രിക് ഡിപ്പാർട്മെന്റിലാണ് ജോലിക്ക് കയറിയത്. പോളിടെക്‌നിക് ഒന്നും പഠിച്ചിട്ടില്ലെങ്കിലും യന്ത്രങ്ങളുടെ പ്രവർത്തനം നന്നായി അറിയാം. സർവീസിൽ നിന്ന് പിരിഞ്ഞു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഡ്രൈവിംഗ് കമ്പം മനസ്സിലുദിക്കുന്നത്.

ഡ്രൈവിം​ഗ് പഠിക്കണൺ, ലൈസൻസ് എടുക്കണമെന്ന ആ​ഗ്രഹം മനസ്സിലുണ്ടായിരുന്നു. എന്നാൽ 80 വയസ് കഴിഞ്ഞല്ലോ എന്ന ആശങ്കയിലായിരുന്നു. അങ്ങനെയൊരു ദിവസം മോഡൺ സ്കൂളിന്റെ വണ്ടി വരുന്നത് കണ്ടു. ആ വാഹനത്തിന് കൈ കാട്ടുകയായിരുന്നു. കണ്ണിന് കാഴ്ചയുണ്ട്, ഓടിയ്ക്കാൻ ആരോ​ഗ്യമുണ്ട് എങ്കിൽ ലൈസൻസ് കിട്ടുമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ സമ്മതം മൂളുകയായിരുന്നുവെന്ന് കൃഷ്ണൻകുട്ടി പറയുന്നു. റോഡ് ടെസ്റ്റ് 15,എച്ച് ടെസ്റ്റ് 15 ദിവസം ഇങ്ങനെയായിരുന്നു. ഓരോ ദിവസവും 10 കിലോമീറ്റർ ദൂരം വണ്ടി ഓടിക്കുമായിരുന്നു. എച്ച് ഇടാൻ എനിക്ക് ഈസിയായിരുന്നു. എന്നാൽ റോഡിലിറങ്ങുമ്പോൾ വണ്ടി തട്ടുമോ എന്നുള്ള ഭയമായിരുന്നു. -കൃഷ്ണൻകുട്ടി പറഞ്ഞു.

No comments