Breaking News

വ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു


വ്യാജ പാസ്പോർട്ടും വ്യാജ രേഖകളും നിർമ്മിക്കുന്ന മൂന്നസംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂർ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസിൽ എൻ അബൂബക്കറിന്റെ മകൻ എം എ അഹമ്മദ് അബ്രാർ (26) എം.കെ. അയൂബിന്റെ മകൻ എം.എ. സാബിത്ത് (25) പടന്നക്കാട് കരിവെള്ളം ഇഎംഎസ് ക്ലബ്ബിന് സമീപത്തെ ഫാത്തിമ മൻസിൽ ടി. ഇഖ്ബാലിന്റെ മകൻ മുഹമ്മദ് സഫ്വാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും മൂന്ന് വ്യാജ പാസ്പോർട്ടുകളും 35 ഓളം സീലുകളും വ്യാജ രേഖകൾ നിർമ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫർസീൻപതാമാടെ പുരയിൽ,സൗമ്യ സൈമൺ, അമൽ കളപ്പുര പറമ്പിൽ എന്നിവരുടെ ഇന്ത്യൻ പാസ്പോർട്ടുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത് ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ്,ഇന്ത്യൻ ഓവർസീസ് ബാങ്ക് ആലുവ ശാഖ ഫെഡറൽ ബാങ്ക് അങ്കമാലി ശാഖ ,സൗത്ത് ഇന്ത്യൻ ബാങ്ക് തൃക്കരിപ്പൂർ ശാഖ, എന്നിവയുടെയും നിരവധി ഡോക്ടർമാരുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 37 ഓളം വ്യാജ റബ്ബർ സീലുകളും കണ്ടെടുത്തു ബാംഗ്ലൂർ സൗത്ത് ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റർ ഹെഡുകളും, എം.ഇ എസ് കോളജിന്റെ എൻ.ഒ.സി തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും ഇവരിൽ നിന്നും പിടിച്ചെടുത്തവയിൽപ്പെടും.

ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാനപാതയിൽ വാഹന പരിശോധനക്കിടയിലാണ് കെഎൽ 60 വി 47 48 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. വ്യാജ സീലുകളും മറ്റു നിർമിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

No comments