പരപ്പ തൂവകുന്നിൽ കത്തി കുത്തേറ്റു യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസ് എടുത്തു
പരപ്പ : പരപ്പ തൂവകുന്നിൽ കത്തി കുത്തേറ്റു യുവാവിന് പരിക്ക്. തൂവക്കുന്നിലെ രാമകൃഷ്ണൻ (42) കാലിനും നെഞ്ചിനും കുത്തെറ്റ് പരിക്ക് പറ്റിയത്. കഴിഞ്ഞ 28 തിയതിയായിരുന്നു സംഭവം. വീടിന് സമീപത്തെ കോൺക്രീറ്റ് റോഡിൽ ഇരിക്കുന്ന സമയം അമ്മാവനായ തൂവകുന്നിലെ ദാമോദരൻ വന്ന് മുൻവൈരാഗ്യത്തിന്റെ പേരിൽ കാലിലും നെഞ്ചിലും കത്തി കൊണ്ട് കുത്തുകയായിരുന്നു. രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
No comments