വർണ്ണരാഗ താളലയങ്ങൾ പീലി വിടർത്തി പരപ്പയുടെ വജ്രകേളി വേദി നിറഞ്ഞാടി വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ
ചായ്യോം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചായോത്ത് എൻ. ജി.സ്മാരക കലാവേദി യിൽ വച്ചു സാംസ്കാരിക സമ്മേളനവും കലാ പരിപാടി കളും നടത്തി. വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളിൽ വച്ചു വജ്ര ജൂബിലി ഫെല്ലോഷിപ് നേടിയ കലാ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഗീതം, നാടകം, ചിത്രകല, നാടൻ പാട്ട് എന്നീ ഇനങ്ങളിൽ പരിശീലനം നൽകിയ 150കലാപ്രവർത്തകരുടെ അരങ്ങേറ്റവും നടന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി യുടെ അധ്യക്ഷതയിൽ പരിപാടി തൃക്കരിപ്പൂർ എം. എൽ. എ. എം. രാജഗോപാലൻ ഉത്ഘാടനം ചെയ്തു. പരിപാടിയിൽ വച്ച് കലാ അധ്യാപകരെ ആദരിച്ചു.
പരിപാടി അവതരിപ്പിച്ച പഠിതാക്കൾക്ക് സർട്ടിഫിക്കറ്റു കളും മൊമെന്റോയും ബ്ലോക്ക് പ്രസിഡന്റ് വിതരണം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി മുഖ്യാഥിതി ആയിരുന്നു. വജ്ര ജൂബിലി ജില്ലാ കോർഡിനേറ്റർ പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ധന്യ. പി. കലാ വേദി സെക്രട്ടറി സനീഷ്, ജയരാജൻ. പി. കെ എന്നിവർ സംസാരിച്ചു..
ജോയിന്റ് ബി. ഡി. ഒ. കെ. ജി. ബിജുകുമാർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി നന്ദിയും പറഞ്ഞു.. തുടർന്ന് 47 കലാ കാരൻമാർ പരിപാടി യിൽ വച്ചു വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിവിധ കലാ പരിപാടി കളും അരങ്ങേറി.
No comments