Breaking News

വിഭിന്നശേഷി കുട്ടികളുടെ ജില്ലാതല ഇൻക്ലൂസീവ് കായികമേളയ്ക്ക് ഹോസ്ദുർഗ്ഗിൽ തുടക്കമായി


സമഗ്ര ശിക്ഷ കേരള കാസർഗോഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തുന്ന ജില്ലാതല ഇൻക്ലൂസീവ് കായികമേളയുടെ ഗെയിംസ് മത്സരങ്ങളായ ഫുട്ബോൾ, ഹാൻഡ്ബോൾ എന്നിവ കോവ്വൽ പള്ളി ടർഫ് മൈതാനിയിലും,ഷട്ടിൽ ബാഡ്മിൻറൽ  GWLPS കടിഞ്ഞിമൂല ഇൻഡോർ കോർട്ടിലും നടന്നു. 

ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ചെന്നൈ എഫ് സി ഗോൾകീപ്പർ  നിതിൻലാൽ ഗെയിംസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ എസ് എസ് കെ യിലെ ഉദ്യോഗസ്ഥരായ ഡിപിസി വി എസ് ബിജുരാജ് , ഡിപിഒ മാരായ മധുസൂദനൻ എം എം , നാരായണ ദേലംപാടി, രഞ്ജിത്ത് കെ പി, പ്രകാശൻ കെ ,ഹോസ്ദുർഗ് ബി പി സി ഡോ. കെ വി രാജേഷ് എന്നിവർ മത്സരാർത്ഥികളെ പരിചയപ്പെട്ടു.ജില്ലയിലെ ഏഴ് ബി ആർ സി കളിൽ നിന്നായി 130 കുട്ടികൾ പങ്കെടുത്തു .ഇൻക്ലൂസീവ് കായിക മേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം - വിളംബര ഘോഷയാത്ര എന്നിവ ഫെബ്രുവരി 14ന് വൈകുന്നേരം 3 മണിക്ക് നീലേശ്വരം മാർക്കറ്റ് ജംഷനിൽ നിന്ന് ആരംഭിക്കും.  അത്‌ലറ്റിക്ക് മത്സരങ്ങൾ ഫെബ്രുവരി 15ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.

No comments