മഞ്ചേശ്വരം കുബണൂർ മാലിന്യ പ്ലാൻ്റുകളിൽ വൻ തീ പിടുത്തം വിവിധ അഗ്നിശമനസേന യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിൽ
മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിൽ ഇച്ചിലങ്ങോട് വില്ലേജിലെ കുബണൂർ മാലിന്യ പ്ലാന്റിൽ തീ പിടിത്തമുണ്ടായി. അനിശമനസേന ഒരു പ്ലാന്റിലെ തീ രാവിലെ 4 മണിയോടെ പൂർണ്ണമായി അണച്ചിട്ടുണ്ട്. തുടർന്ന് രണ്ടാമത്തെ പ്ലാന്റിൽ തീ അണച്ചു. ഉപ്പള കാസർകോട് കാഞ്ഞങ്ങാട് തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ അഗ്നിശമന സേനയാണ് കർമനിരതമായിട്ടുള്ളത്പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ജില്ലാ കളക്ടർ കെ. ഇമ്പശേഖറിൻ്റെ നിർദ്ദേശപ്രകാരം അന്നിശമനസേനയും റവന്യു ഉദ്യോഗസ്ഥരും തീയണക്കാൻ അടിയന്തര നടപടി സ്വീകരിച്ചു . തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസിനും കളക്ടർ നിർദ്ദേശം നൽകി
No comments