പരപ്പ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നിർമ്മിച്ച കിനാനൂർ പാത്തടുക്കം കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു
ചോയ്യങ്കോട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 2022 വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ അനുവദിച്ച് ദൂജല വകുപ്പ് മുഖേന കിനാനൂർ - കരിന്തളം പഞ്ചായത്തിലെ പാത്തടുക്കത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു. കിനാനൂർ വായനശാലാ പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്യു ബ്ലോക്ക് പബായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ അധ്യക്ഷയായി. ഭൂജല വകുപ്പ് ജില്ലാ അസിസ്റ്റന്റ് എഞ്ചിനിയർ ഒ. രതീഷ് റിപ്പോർട്ടവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ഷൈ ജമ്മ ബെന്നി. വി കെ രാജൻ.പി. ധന്യ.കെ കുമാരൻ കെ.കൈരളി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.രാജൻ സ്വാഗതവും കൂടി വെള്ള പദ്ധതി കൺവീനർ കെ.ശ്രീധരൻ നന്ദിയും പറഞ്ഞു - സമയബന്ധിതമായി ജോലി പൂർത്തിയാക്കിയ സിർ. സി.അബ്ദുള്ള കരാറുകാരന് ഉപഹാരം നൽകി സ്വീകരിച്ചു.
No comments