മരം മുറിക്കുന്നതിനിടയിൽ ഇരിയയിലെ ടിമ്പർ തൊഴിലാളി മരിച്ചു
ഇരിയ : ഇരിയ മണ്ടേങ്ങാനത്തെ ടിമ്പർ തൊഴിലാളി മാധവൻ കെ. (40) മരണപ്പെട്ടു. ഇന്നലെ പൊടവടുക്കം പുതിയ കണ്ടത്ത് മരം മുറിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മുറിക്കുന്നതിനിടയിൽ മരക്കഷണം ദേഹത്ത് പതിക്കുകയായിരുന്നു.മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാലൂർ വലിയ കടവ് കാനത്തിൽ കിന്നി ,മീനാക്ഷി ദമ്പതികളുടെ മകനാണ്
ഭാര്യ: രുഗ്മിണി . ഇരിയ ഗവ. ഹൈസ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ദിയ മാധവൻ, പ്രീ പ്രൈമറി വിദ്യാർത്ഥി ദീക്ഷിത് മാധവൻ എന്നിവർ മക്കളാണ്. സഹോദരി ശ്രീജ
No comments