Breaking News

പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ 146 - മത് ജന്മദിന സന്ദേശ സഞ്ചാരം കൊന്നക്കാട് ശാഖയിൽ ദീപാരാധനയ്ക്ക് ശേഷം അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കും


വെള്ളരിക്കുണ്ട് : പ്രത്യക്ഷ രക്ഷ ദൈവസഭ (PRDS ) സ്ഥാപകനും അധ:സ്ഥിത പിന്നോക്ക ജനതയുടെ ദൈവവുമായ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 146 - മത് ജന്മദിനം സഭയുടെ ആസ്ഥാന കേന്ദ്രമായ പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽ വെച്ച് 2024 ഫെ: 14 മുതൽ 20 വരെ (1199 കുംഭം 1 മുതൽ 7 വരെ) ലോകത്തിലെ അടിയാള ജനതയുടെ ദേശീയോൽസവമായി സഭ ആഘോഷിക്കുന്നതിന്റെ ഭാഗമായി. പി.ആർ.ഡി.എസ് കേന്ദ്ര യുവജന സംഘം 4/2/2024 ന് ഞായറാഴ്ച്ച പകൽ കാസർഗോഡ് പി.ആർ.ഡി.എസ്. കൊന്നക്കാട് ശാഖയിൽ ദീപാരാധനയ്ക്ക് ശേഷം അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തി  ആരംഭിക്കും


 ജന്മദിന സന്ദേശ സഞ്ചാരം 146 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 11/2/2024 ന് തിരുപനന്തപുരം  കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സമാപിക്കും  4/2/2024  ന് രാവിലെ 10 മണിക്ക് കൊന്നക്കാട് ടൗണിൽ വച്ച്  പി.ആർ.ഡി.എസ് അട്ടക്കാട് മേഖല ഉപദേഷ്ടാവ് പി.കെ.രാഘവൻ ആശീർവാദം നൽകി  പി.ആർ.ഡി.എസ് ഹൈക്കൗൺസിൽ അംഗം. എം.എസ്. വിജയൻ ഉൽഘാടനം ചെയ്യും. പി.ആർ.ഡി.എസ് യുവജന സംഘം പ്രസിഡൻറ് കെ.ആർ രാജീവ് ജന്മദിന സന്ദേശം നൽകും  . കെ.വി കൃഷ്ണൻ ശാഖ സെക്രട്ടറി. റ്റിജോ തങ്കസ്വാമി.  യുവജനസംഘം കേന്ദ്ര ജനറൽ സെക്രട്ടറി .എ.ടി. ബേബി വ്യാപാരി വ്യവസായി കൊന്നക്കാട് യൂണിറ്റ് പ്രസിഡൻറ് . ഡോ: രാജീവ്  മോഹൻ കേന്ദ്ര യുവജന സംഘം ജനറൽ ജോയിൻറ് സെക്രട്ടറി എന്നിവർ സംസാരിക്കും  തുടർന്ന് ജില്ലയിലെ 20 കേന്ദ്രങ്ങളിലൂടെ സന്ദേശ യാത്ര സഞ്ചരിച്ച് വൈകും നേരം 6.മണിക്ക് പരപ്പ ടൗണിൽ സമാപിക്കും പരപ്പ മേഖല ഉപദേഷ്ടാവ് സി.എം ഗംഗധരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കെ.ആർ രാജീവ് ഉൽഘാടനം ചെയ്യും  പി.ആർ.ഡി.എസ് യുവജന സംഘം കേന്ദ്ര നേതാക്കൾ. അട്ടക്കാട് . പരപ്പ മേഖലകളിലെ വിവിധ സമിതികൾ ആശംസകളർപ്പിച്ച് സംസാരിക്കും തുടർന്ന് വിവിധ ജില്ലകളിലൂടെ നടക്കുന്ന ജന്മദിന സന്ദേശ സഞ്ചാരയാത്ര 11 ന് തിരുവനന്തപുരം സമാപിക്കും സംസ്ഥാനതല സമാപന സമ്മേളനം ഡോ: ശശിതരൂർ M P ഉൽഘാടനം ചെയ്യ്യും. ഒ ഡി.വിജയൻ ഗുരുകുല ഉപദേഷ്ടാവ് മുഖ്യപ്രഭാഷണം നടത്തും അഡ്വ: എം. വിൻസെൻറ് MLA മുഖ്യ സന്ദേശ നൽകും  അൻപലൻ MLA മുഖ്യഥിതി ആയി പങ്കെടുക്കും പി.ജി. ദിലീപ്. പി.ആർ ഡി എസ് ഹൈ കൗൺസിൽ അംഗം .ശശിദാസൻ മേഖല ഉപദേഷ്ടാവ് . ശ്രീമതി വിജയകുമാരി. യുവ കേന്ദ്ര സമിതിഅംഗം. ശ്രീമതി. മുത്തുമണി മഹിള സമാജം കേന്ദ്ര ജനറൽ ജോയിൻറ് സെക്രട്ടറി. എം.ജയകുമാർ. വിജയകുമാരി  റ്റിജോ തങ്കസ്വാമി നവിൻ കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും

No comments