എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നൊരുക്കം: മാലോത്ത് കസബയിൽ രാത്രികാല ക്ലാസ് ആരംഭിച്ചു
മാലോം: മാലോത്ത് കസബ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ മാർച്ച് 4 ന് നടക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായി എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള രാത്രികാല ക്ലാസുകൾ ആരംഭിച്ചു. പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക, സ്ക്കൂളിന് നൂറ് ശതമാനം വിജയം ഉറപ്പ് വരുത്തുക , കുട്ടികളുടെ ഗ്രേഡ് നിലവാരം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള തീവ്ര പരിശീലനത്തിൻ്റെ ഭാഗമായാണ് ക്ലാസ് നടത്തുന്നത്. മദർ പി.ടി.എ പ്രസിഡണ്ട് ഇ.കെ ആശ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ അധ്യക്ഷനായി സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എൻ.കെ , വിജി.കെ , ഷിജി എം.ജി എന്നിവർ സംബന്ധിച്ചു. രാത്രി 9.30 വരെയാണ് ക്ലാസ് നടക്കുക
No comments