പരപ്പ ബ്ലോക്ക് പഞ്ചായത്ത് 'ചലനം' ചലച്ചിത്ര നിർമാണ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു അപേക്ഷകൾ ക്ഷണിക്കുന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയില് ഉൾപ്പെടുത്തി 2024 ഫെബ്രുവരി 16 മുതൽ 18 വരെ സംഘടിപ്പിക്കുന്ന 'ചലനം' ചലച്ചിത്ര നിർമാണ പരിശീലന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തത്പരരായ 18 നും 40നും ഇടയിലുള്ള യുവാക്കൾക്കാണ് അവസരം.
അപേക്ഷകർ സിനിമാമേഖലയിലുള്ള തന്റെ താല്പര്യം വെളിപ്പെടുത്തുന്നതും സ്വയം പരിചയപ്പെടുത്തുന്നതുമായ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ chalanamprpa@gmail.com
എന്ന മേൽവിലാസത്തിലേക്ക് അയക്കേണ്ടതാണ്. അവസാന തീയ്യതി ഫെബ്രുവരി 14. ഫോൺ: 8848087253,
No comments