Breaking News

കണ്ണൂർ സർവ്വകലാശാല കലോത്സവം; മുന്നാട് പീപ്പിൾസ് കോളേജിൽ നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു


ഈ വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം മുന്നാട് പീപ്പിള്‍സ് കോളേജില്‍ പുരോഗമിക്കുന്നു. അഞ്ച് നാളുകളിലായി നടക്കുന്ന മേള വെള്ളിയാഴ്ച്ച വൈകിട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

സര്‍വ്വകലാശാലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കാന്‍ സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളും ആരംഭിക്കണമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന കലാമേളയുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.

No comments