Breaking News

മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ്


വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ  സാഹിബിന്റെ രണ്ടാം ചരമവാർഷികം വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് സമുചിതമായി ആചരിച്ചു. വ്യാപാരഭവനിൽ ഫോട്ടോ അനാച്ഛാദനവും പുഷ്പാർച്ചനയും നടത്തി. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ കെഎം കെ നമ്പീശൻ,റിങ്കു മാത്യു,സാബു ജോസഫ്,ബെന്നി ജെയിംസ് ഐക്കര,ഫൈസൽ പി,ജോജി മൈക്കിൾ, വിശ്വംഭരൻ സി വി,ഷാജി പി വി, സോജി സി ജെ, ഷോണി കെ ജോർജ്അനീഷ് സൈമൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ടൗൺ ക്ലീനിങ് ജില്ലാ സെക്രട്ടറി കെ എം കേശവൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ  സ്വാഗതം റിങ്കു മാത്യുനന്ദിയും പറഞ്ഞു.

No comments