Breaking News

ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടം കാണാൻ നോബൽ സമ്മാന ജേതാവും


ചന്തേര : 22 വർഷങ്ങൾക്ക് ശേഷം ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടം കാണാൻ നോബൽ സമ്മാന ജേതാവും ഭാര്യയുമെത്തി. ഡെൻമാർക്കിലെ പ്രൊഫ.മോർട്ടൻ പി മെൽഡലും ഭാര്യ ആഫ്രിക്കൻ വംശജയായ ഫാസിഡു സെന്റ് ഹിലാരിയുമാണ് വെള്ളിയാഴ്‌ച സന്ധ്യയ്ക്ക് ക്ഷേത്ര സന്നിധിയിലെത്തിയത്. കാസർകോട് ഗവൺമെന്റ് കോളജിൽ നടക്കുന്ന 36 -മത് കേരള ശാസ്ത്ര കോൺഗ്രസ്സിൽ മുഖ്യപ്രഭാഷണം നടത്തുവാൻ എത്തിയതായിരുന്നു മെൽഡൽ. പെരുങ്കളിയാട്ടം നടക്കുന്ന വിവരത്തെ തുടർന്ന് ഒന്നു കാണാനെത്തിയതായിരുന്നു മെൽഡലും ഭാര്യയും. പെരുങ്കളിയാട്ട വേദിയിലെ മീഡിയ മുറിയിൽ വച്ച് ഇരുവർക്കും സംഘാടകർ സ്വീകരണം നൽകി. സ്വീകരണത്തിൽ ഇരുവരും തങ്ങളുടെ സന്തോഷം സംഘാടകരുമായി പങ്കുവച്ചു

No comments