പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട മഹോത്സവം ; . യാദവസഭ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലവറ ഘോഷയാത്ര നടത്തും
വെള്ളരിക്കുണ്ട് : കാപ്പാട്ട് കഴകത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവം വിജയമാക്കാൻ കിനാവൂർ കരിന്തളം യാദവസഭാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.യാദവസഭ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കമ്മിറ്റി 150 പേരെ പങ്കെടുപ്പിച്ച് കലവറ ഘോഷയാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു,തുടർന്ന് പെരും കളിയാട്ടത്തിന്റെമൂന്നാം ദിവസമായ ഇരുപത്തേഴാം തീയതി കാപ്പാട്ടമ്മയുടെ പ്രസാദമായ അന്നദാനം കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പിക്കൊടുക്കുവാനും തീരുമാനിച്ചു.10/2/24 വൈകിട്ട് 3 മണിക്ക് കരിന്തളം ഇടയിലെ വീട്ടിൽ വെച്ച് ചേർന്ന യാദവ സഭ കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി യോഗം പ്രസിഡന്റ് കെ വി ഭാസ്കരന്റെ അധ്യക്ഷതയിൽ യാദവ സഭ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് പി ടി നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. യാദവസഭ സംസ്ഥാന മഹിളാ സെക്രട്ടറി ഇന്ദുലേഖ, താലൂക്ക് സെക്രട്ടറി ജനാർദനൻ പോയ്യങ്കോട് എന്നിവർ സംസാരിച്ചു.കാപ്പാട്ട് കഴകം സാമ്പത്തിക കമ്മിറ്റി അംഗം അശോകൻ ആറളം കലവറ ഘോഷയാത്രയെ കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ ബി ദാമോദരൻ സ്വാഗതവും ബൈജു കുമ്പളപ്പള്ളി നന്ദിയും പറഞ്ഞു.
No comments