Breaking News

പ്ലാച്ചിക്കര വനത്തിൽ റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ സിസിടിവി സ്ഥാപിക്കണം ; പ്ലാച്ചിക്കര വനസംരക്ഷണ സമിതി പൊതുയോഗം സമാപിച്ചു


ഭീമനടി  :  പ്ലാച്ചിക്കര വനത്തിലൂടെ കടന്നുപോകുന്ന റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ ഈ ഭാഗങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്ന് പ്ലാച്ചിക്കര വനസംരക്ഷണ സമിതി പൊതുയോഗം ആവശ്യപ്പെട്ടു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സെക്രട്ടറി കെ വിശാഖ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ച.ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ്, റെയിഞ്ച് ഓഫേസർ എ പി ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ടി വി രാജീവൻ, അജേഷ് അമ്പു, ഫോറസ്റ്റർ കെ എൻ ലക്ഷ്മണൻ, കെ വി അരുൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ വിശാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി എ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.  സമിതി അംഗങ്ങളായ കുടുംബംങ്ങൾക്ക് സമ്മാനങ്ങളും, സമീപത്തെ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ, ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ, പാലിയേറ്റീവ് സൊസൈറ്റിക്കും നിർധനരായ രോഗികൾക്കും ധനസഹായം എന്നിവ വിതരണം ചെയ്തു. വിവിധ മേഖലയിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. ഭാരവാഹികൾ: ടി എ ബാലകൃഷ്ണൻ(പ്രസിഡന്റ്), സുമതി ബാബു(വൈസ് പ്രസിഡന്റ്), കെ വിശാഖ്( സെക്രട്ടറി)

No comments